Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shiju Alex

ഷിജു അലക്സിന് സംസ്കൃത സർവകലാശാലയുടെ മാതൃഭാഷാ പുരസ്കാരം

കാ​ല​ടി: മാ​തൃ​ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​കാ​സ​ത്തി​നും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദീ​പ​ൻ പാ​മ്പി​രി​ക്കു​ന്ന് സ്മാ​ര​ക മാ​തൃ​ഭാ​ഷാ​പു​ര​സ്കാ​ര​ത്തി​ന് ഗ്ര​ന്ഥ​പ്പു​ര​യു​ടെ സ്ഥാ​പ​ക​ന്‍ ഷി​ജു അ​ല​ക്സ് അ​ർ​ഹ​നാ​യ​താ​യി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ. ഗീ​താ​കു​മാ​രി അ​റി​യി​ച്ചു. പ​തി​നാ​യി​രം രൂ​പ​യും ശി​ലാ​ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം.

കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, എ​ല്ലാ ഭാ​ഷ​ക​ളി​ലും ലി​പി​ക​ളി​ലു​മു​ള്ള കൈ​യെ​ഴു​ത്ത് രേ​ഖ​ക​ൾ, അ​ച്ച​ടി പു​സ്ത​ക​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ, ഓ​ഡി​യോ, വീ​ഡി​യോ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് ഡി​ജി​റ്റൈ​സ് ചെ​യ്ത് പൊ​തു​വാ​യി പ​ങ്കു​വ​യ്ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഷി​ജു അ​ല​ക്സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്ര​ന്ഥ​പ്പു​ര.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ന​യം​പാ​ടം സ്വ​ദേ​ശി​യാ​യ ഷി​ജു അ​ല​ക്സ്, ഒ​രാ​ൾ സ്വ​മേ​ധ​യാ നി​ർ​മി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ് എ​ന്നാ​ണ് ഗ്ര​ന്ഥ​പ്പു​ര​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഗ്ര​ന്ഥ​പ്പു​ര​യി​ലൂ​ടെ​യു​ള്ള കേ​ര​ള ഡി​ജി​റ്റൈ​സേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ പ​തി​ന​ഞ്ച് വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up